കോയമ്പത്തൂർ: എബോള വൈറസ് പടരുന്നതിനാൽ കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ശരീര താപനില പരിശോധന ശക്തമാക്കി. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എബോള വൈറസ് പടരുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ വിദേശത്ത് നിന്നുവരുന്ന യാത്രക്കാർക്കായാണ് പരിശോധന.
വിമാനത്താവളങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്, യാത്രക്കാരുടെ ശരീര താപനില നിരീക്ഷിക്കുന്നതായി കോയമ്പത്തൂർ ആരോഗ്യ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽ സുരക്ഷാ, മെഡിക്കൽ ജീവനക്കാരും തീവ്രമായ നിരീക്ഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എല്ലാ യാത്രക്കാരും ആരോഗ്യ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു.